പളനി: മലയാളി ദമ്പതികളെ പളനിയിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമൻ(46), ഉഷ(44) എന്നിവരെയാണ് തമിഴ്നാട് പളനിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഏഴ് പേരാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്തെന്നാണ് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. നാട്ടിലുള്ള രാഷ്ട്രീയപ്പാർട്ടികൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. കുട്ടികളെ സഹായിക്കണമെന്നും കുറിപ്പിൽ പറയുന്നു.
ഇന്നലെ രാത്രിയാണ് ക്ഷേത്രദർശനത്തിനായി ഇരുവരും പളനിയിലെത്തിയത്