വയസ്സ് 26; ആയുസ്സിൽ റെക്കോർഡിട്ട് പൂച്ചമുത്തശ്ശി

ലണ്ടൻ ∙ ലണ്ടനിലെ ഫ്ലോസി എന്ന പൂച്ച 26– ാം വയസ്സിൽ ഇതാ, ലോക റെക്കോർഡിലേക്കു നടന്നു കയറുന്നു. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന ഗിന്നസ് റെക്കോർഡാണ് അവളെ തേടിയെത്തിയിരിക്കുന്നത്. മനുഷ്യന്റെ 120 വയസ്സിനു തുല്യമാണ് ഫ്ലോസിയുടെ ഇപ്പോഴത്തെ പ്രായമെന്നാണു ബിബിസിയുടെ വിലയിരുത്തൽ. പ്രായമായ പൂച്ചകളെ പരിചരിക്കുന്ന വിക്കി ഗ്രീൻ എന്നയാളുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഫ്ലോസി. കേൾവിശക്തിയും കാഴ്ചശക്തിയും കുറഞ്ഞെങ്കിലും ഇപ്പോഴും പ്രസരിപ്പുള്ള ഓമനയാണ് അവളെന്ന് വിക്കി സാക്ഷ്യപ്പെടുത്തുന്നു.