രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ സ്വര ഭാസ്കറും

ഭോപ്പാൽ: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനൊപ്പമാണ് സ്വര ഭാസ്കറും ജോഡോ യാത്രയിൽ അണിചേർന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് ഇവരും യാത്രയിൽ പങ്കാളിയായത്.

ഇന്ത്യയെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആരംഭിച്ച ഭാരത് ജോഡോ യാത്ര, 83-ാം ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയിനിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞയാഴ്ച, പ്രചാരണം ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി വധേരയും ഭർത്താവ് റോബർട്ട് വാദ്രയും യാത്രയിൽ ചേർന്നിരുന്നു. സെപ്റ്റംബർ 7 ന് ആരംഭിച്ച യാത്ര ഇതുവരെ 36 ജില്ലകളും 7 സംസ്ഥാനങ്ങളും പിന്നിട്ടു. ഇനി 1209 കിലോമീറ്റർ പിന്നിടാനുണ്ട്.