ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് 5 പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.