തിരുവനന്തപുരത്ത് നടുറോഡിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്

തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ വനിതാ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. രാവിലെ വഴയില ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. സുഹൃത്തും പങ്കാളിയുമായ രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.