ആലപ്പുഴ : ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നത് ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ആക്രമിച്ചു. സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ (42) നാണ് മര്‍ദനമേറ്റത്. നട്ടെല്ലിനും നെഞ്ചിനും പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ മുൻ കൺവീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയിൽ ടി.എ.സുധീർ, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനിൽ എന്നിവരെ അറസ്റ്റ് ചെയ്ത് വധശ്രമത്തിനു കേസെടുത്തു ഫയര്‍ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം നടക്കുന്നതായി ആരോപിച്ച് 6 മാസം മുൻപ് നാട്ടുകാർ കെട്ടിടം പൂട്ടിച്ചിരുന്നു. അന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകാൻ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
അന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകാൻ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.പിന്നാലെ സുധീറും സുനിലും ചേർന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും സ്ഥലത്ത് അനാശാസ്യ പ്രവർത്തനം തുടരുകയാണെന്ന് പ്രദേശത്തെ നൂറോളം വീട്ടുകാർ പരാതി നൽകി. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ സുധീറിനെ താക്കീത് ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു മുൻ കൺവീനറുമായ ടി.എ.സുധീറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഹോം സ്റ്റേയുടെ മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തും.കേരളത്തിലെ പല ഹോംസ്റ്റേയുടെ മറവിലും നടക്കുന്നത് ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളാണ് എന്ന് റിപ്പോർട്ടുണ്ട്. അടിയന്തിരമായി അധികാരികളുടെ ശ്രദ്ധ തിരിയേണ്ട വിഷയമാണ്.