5ജി നെറ്റ്‌വർക്ക് ഇന്ത്യയിൽ എല്ലായിടത്തും വ്യാപിപ്പിക്കാൻ ജിയോ തയ്യാറെടുക്കുന്നു

മുബൈ : 5ജി നെറ്റ്‌വർക്ക് ഇന്ത്യയിൽ എല്ലായിടത്തും വ്യാപിപ്പിക്കാൻ ജിയോ തയ്യാറെടുക്കുകയാണ്. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, മുംബൈ, കൊൽക്കത്ത, വാരാണസി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവയുൾപ്പെടെ 12 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം ആരംഭിച്ചിട്ടുണ്ട്.ആന്ധ്രയിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ സേവനം ലഭിച്ചു തുടങ്ങിയത്.

കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോ 5 ജി സേവനങ്ങൾ ലഭിച്ചു തുടങ്ങും.2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നും 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5 Gജി സേവനങ്ങൾ ലഭ്യമാകുമെന്നുമാണ് റിപ്പോർട്ട്.

ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് കഴിഞ്ഞ ദിവസം ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ ലോഞ്ച് ചെയ്തു.ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ജിയോ 5 ജി സേവനങ്ങൾ ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്നും അടുത്ത വർഷം അവസാനത്തോടെ ജിയോ 5 ജി സേവനങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാകുമെന്നും ജിയോ വക്താവ് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും 2023 ഡിസംബറോടെ ജിയോ ട്രൂ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.ഡിസംബർ 20 മുതൽ കേരളത്തിലും ട്രൂ 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചിരുന്നു. ഇതോടെ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും 5ജി സേവനങ്ങൾ ലഭിക്കും. നിലവിൽ കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകും.