മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു.

വഡോദര: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദിൽ തല്ലിക്കൊന്നു. ബിഎസ്എഫ് ജവാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.

ജവാന്‍റെ മകൾ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് ചോദിക്കാനായി സൈനികൾ പതിനഞ്ചുകാരന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു.ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും അനന്തിരവനും ഒപ്പമാണ് ജവാൻ പതിനഞ്ചുകാരന്‍റെ വീട്ടിലേക്ക് മകളുടെ വീഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാൻ പോയത്.

ഇവിടെ വെച്ച് പതിനഞ്ചുകാരന്‍റെ ബന്ധുക്കളാണ് ഇയാളെ മർദിച്ചത്.പതിനഞ്ചുകാരന്‍റെ കുടുംബത്തോട് പരാതിപ്പെട്ടപ്പോഴായിരുന്നു ആക്രമണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായി നദിയാദ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി ആർ ബാജ്‌പയി പറഞ്ഞു. സൈനികന്‍റെ മകനും ആക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പതിനഞ്ചുകാരന്‍റെ അച്ഛനും ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ സ്ത്രീകളുമാണ്.