കേരളം കണ്ട ഏറ്റവും മികച്ച നേതാവ് പിണറായി വിജയൻ,കേരളത്തിൽ ബി ജെ പി വളരില്ല.മാതൃഭൂമി സർവ്വേ

തിരുവനന്തപുരം : മാതൃഭൂമിയും മാഡ് മാക്സും ചേർന്ന് നടത്തിയ മലയാളി മനസ്സ് എന്ന സർവ്വേയിൽ കേരളത്തിലെ ഏറ്റവും മികച്ച നേതാവാരെന്ന ചോദ്യത്തിന് പിണറായി വിജയനാ ണെന്നുത്തരം.4000 പേരാണ് സർവ്വയിൽ പങ്കെടുത്തത്. 48.5 ശതമാനം പേര് പിണറായിയെ പിന്തുണച്ചു.

17.7 ശതമാനം പിന്തുണച്ച് ഉമ്മൻ ചാണ്ടി രണ്ടാം സ്ഥാനത്തെത്തി.മൂന്നാം സ്ഥാനത്തുള്ളത് വി എസ് അച്യുതാനന്ദനാണ്.കോൺഗ്രസ് നേതാക്കന്മാരായ ശശി തരൂർ,വി ഡി സതീശൻ,ഷാഫി പറമ്പിൽ,കെ സുധാകരൻ എന്നിവരും പിന്നീടുള്ള സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

കെ റെയിലിനെതിരായാണ് 58 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയത്.സംസ്ഥാന സർക്കാർ സാമുദായിക ശക്തികൾക്ക് വഴങ്ങുന്നു എന്ന് 60 ശതമാനം പേർ കരുതുന്നു.സർക്കാരിന്റെ നിയമനങ്ങൾ സുതാര്യമല്ലെന്ന് 63 ശതമാനം പേരും പറയുന്നു.

കേരളത്തിൽ ബി ജെ പി വളരുമോ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും വളരില്ല എന്നാണ് രേഖപ്പെടുത്തിയത്.67 ശതമാനം പേരാണ് ബി ജെ പി കേരളത്തിൽ വളരില്ല എന്ന് അഭിപ്രായപ്പെട്ടത്.