എന്റെ വസ്ത്ര ധാരണമല്ല,കീറി പിഞ്ഞിയ വസ്ത്രവുമായി എനിക്കൊപ്പം നടന്ന പാവങ്ങളെയാണ് നിങ്ങൾ കാണേണ്ടത്,രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : ഉത്തരേന്ത്യയിൽ എല്ലായിടത്തും അതിശൈത്യമാണിപ്പോൾ.ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി തണുപ്പിനെ വകവെയ്ക്കാതെ ടീ ഷർട്ടുകൾ ധരിച്ചാണ് യാത്ര തുടരുന്നത്. ഈ തണുപ്പത്തും ടീ ഷർട്ട് മാത്രം ധരിച്ചുള്ള രാഹുലിന്റെ യാത്ര മാധ്യമങ്ങൾ വലിയ വർത്തയാക്കിയിരുന്നു. ഇതിന് പ്രതികരണവുമായി രാഹുലെത്തി.

വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ജനങ്ങൾ നേരിടുന്ന പ്രശ്ങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭാരത് ജോഡോ യാത്ര ഇന്ത്യയാകെ നീങ്ങുന്നത്, ജനങ്ങളുടെ മനസ്സിലുള്ള ഭയം ഭീതി ഇവ ഒഴിവാക്കാൻ കഴിയുന്നു.യാത്രയ്ക്കിടെ മഞ്ഞുകാലത്തു ഞാൻ ടീ ഷർട്ടു ധരിച്ചതിനെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്റെ വസ്ത്ര ധാരണം അവർ ഉയർത്തിക്കാട്ടി.എന്നാൽ പാവപ്പെട്ട കർഷകരും തൊഴിലാളികളും കാലാവസ്ഥകളെ ഒന്നിനെയും വകവെയ്ക്കാതെ എനിക്കൊപ്പം നടക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ല. രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലാണിപ്പോൾ,ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച രാഹുൽ ഗാന്ധിയെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോണി അതിർത്തിയിൽ സ്വീകരിച്ചിരുന്നു.ജനുവരി 30 ന് ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിക്കും.