ഷാരൂഖ് ഖാനും മമ്മൂട്ടിയും മുസ്ലിം ലീഗിൽ ചേർന്നു. നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ അംഗത്വം

തിരുവനന്തപുരം : കേരളത്തിൽ മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം ഡിസംബർ 31നു അവസാനിച്ചു.വീടുകൾ കയറിയിറങ്ങി അംഗത്വ വിതരണം നടത്തണമെന്നായിരുന്നു സംസ്ഥാന നേതൃത്വം നിർദേശിച്ചത്. അംഗങ്ങളാകുന്നവർ ഓൺലൈനായി പേരും ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം.ഓരോ വാർഡിനും ഓരോ പാസ്സ്‌വേർഡും നൽികിയിരുന്നു.

കോഴിക്കോടുള്ള ഐ ടി കോ-ഓർഡിനേറ്റർക്കേ പിന്നീട് ഇത് തുറന്നു പരിശോധിക്കാൻ കഴിയു.ഇങ്ങനെ പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയുമുൾപ്പെടെ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ മുസ്ലിം ലീഗിൽ അംഗത്വമെടുത്തതായി കണ്ടത്. നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിലാണ് അംഗത്വമുള്ളത്.

സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വ വിതരണം നടത്തുന്നത്.ചിലയിടങ്ങളിൽ കമ്പ്യൂട്ടർ സെന്ററുകളെ ഏൽപ്പിക്കാറുണ്ട്.അവിടെ എന്തെങ്കിലും പിഴവ് പറ്റിയതാവാം എന്നാണ് ഒരു വിഭാഗം പറയുന്നത്.സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക്. അംഗമായവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്,പുരുഷന്മാർ 48 ശതമാനമായാണ് കാണുന്നത്.ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയാണ്.

സൂപ്പർ സ്റ്റാറുകളുടെ അംഗത്വം കണ്ട് നേതൃത്വം ഞെട്ടിയിരിക്കുകയാണ്.തിരുവനന്തപുരം ജില്ലയിലെ റിട്ടേർണിംഗ് ഓഫീസർ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി ബാവാ ഹാജി അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.