നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; ‘2 പേർ കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’

കൊച്ചി∙ നടൻ ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടിൽ ഇല്ലാത്തപ്പോൾ വെള്ളിയാഴ്ച രാത്രി രണ്ടു പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. സമീപ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു