അതി സമ്പന്നരുടെ പട്ടികയിൽ ഷാരൂഖ് ഖാനും

ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ നിന്നുള്ള ഏക ഇന്ത്യൻ നടനും ഷാരൂഖ് ഖാൻ തന്നെ. ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ അന്തർദേശീയ താരങ്ങൾക്കൊപ്പമാണ് ഷാരൂഖ് ഖാന്‍ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ടോം ക്രൂസിനെയും ജാക്കി ചാനെയും പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഷാരൂഖ് ഖാൻ നാലാമത് എത്തിയത്. 1000 മില്യൺ ഡോളർ ആസ്തിയുള്ള അമേരിക്കൻ ഹാസ്യനടൻ ജെറി സീൻഫെൽഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലർ പെറിയും 800 മില്യൺ ഡോളറിന്റെ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണുമാണ് ഷാറൂഖ് ഖാന് മുന്നിൽ ഇടം പിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ.

.ഷാരൂഖിന്‍റെ ആസ്തി 770 മില്യണ്‍ ഡോളറാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടൻ എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും കൂടിയാണ് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പുറത്തിറക്കിയത്. ഇന്ത്യൻ സിനിമയുടെ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാ ബച്ചന്റെ ആസ്തി 410 മില്യൺ ഡോളറാണ്.

ബജ്‌രംഗി ഭായ്ജാൻ, ഏക് താ ടൈഗർ, പ്രേം രത്തൻ ധന് പായോ, വീർ, മൈനേ പ്യാർ കിയ, ഹം ആപ്‌കെ ഹേ കൗൻ, മുജ്‌സെ ഷാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലൂടെ നടൻ എന്നതിലുപരി എഴുത്തുകാരനായും നിർമ്മാതാവായുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമായ സൽമാൻ ഖാൻ.380 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി.കഹോ നാ പ്യാർ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡ് ഇൻഡസ്ട്രിയിൽ നില ഉറപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ ആസ്തി 370 മില്യൺ ഡോളറാണ്.ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അക്ഷയ് കുമാറിനു 340 മില്യൺ ഡോളർ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.