വെല്ലിങ്‌ടൺ : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുകയായണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി ജസീന്‍ഡ ആര്‍ഡേന്‍. ഒക്ടോബര്‍ 14 ന് ന്യൂസിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. വരുന്ന ഫെബ്രുവരി ഏഴായിരിക്കും അധികാരത്തിലെ അവസാനത്തെ ദിവസമെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജെസീന്ത വ്യക്തമാക്കി.
ഒക്ടോബര്‍ 14 ന് ന്യൂസിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലേബര്‍ പാര്‍ട്ടി അംഗങ്ങളുടെ മീറ്റിങ്ങില്‍ വെച്ചാണ് ജസീന്‍ഡ രാജി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസീന്‍ഡ അറിയിച്ചു. വികാരഭരിതയായായിരുന്നു ജസീന്‍ഡ മാധ്യമങ്ങളോട് സംസാരിച്ചത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ലെന്നും രാജിക്ക് പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നും അവര്‍ വ്യക്തമാക്കി.
” ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല ഞാൻ സ്ഥാനമൊഴിയുന്നത്, അങ്ങനെയായിരുന്നുവെങ്കിൽ ജോലി തുടങ്ങി രണ്ടുമാസത്തിനുള്ളിൽ തന്നെ ഞാനത് ചെയ്യേണ്ടതായിരുന്നു. ഞാനൊരു മനുഷ്യനാണ്. രാഷ്ട്രീയക്കാരും മനുഷ്യരാണ്. ഞങ്ങള്‍ക്ക് കഴിയുന്നിടത്തോളം കാലം ഞങ്ങള്‍ എല്ലാം നല്‍കും. എന്നാല്‍, ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സമയമായി , ഞാന്‍ പോകുന്നു, ഇത്തരത്തില്‍ വിശേഷപ്പെട്ട ഒരു പദവിയ്ക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. എപ്പോഴാണ് നിങ്ങൾക്ക് രാജ്യത്തെ ശരിയായി നയിക്കാന്‍ കഴിയുന്നതെന്നും അല്ലാത്തതെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം കൂടിയാണത്. അതിനായി നീതി പുലര്‍ത്താന്‍ ഞാന്‍ ഇനി പര്യാപ്തമല്ലെന്ന് എനിക്കറിയാം ” ജസീന്‍ഡ പറഞ്ഞു.
37ാം വയസിൽ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 2017 ലാണ് ജസീന്‍ഡയെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നു ജസീന്‍ഡ അറിയിച്ചു.