മകൻ ലഹരിക്കേസിൽ എക്സൈസ് പിടിയിൽ; അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം∙ ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ യുവാവിന്റെ മാതാവ് തൂങ്ങിമരിച്ച നിലയിൽ. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോ‍ട്ടേജിൽ ഗ്രേയ്സ് ക്ലെ‍മന്റാണ്(55) മരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ അ‌ഞ്ചുമണിയോടെയാണ് ഗ്രേയ്സ് ആത്മഹത്യ ചെയ്തത്.

4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു ഗ്രേയ്സിന്റെ മകൻ ഷൈനിനെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തിരുന്നു. ഷൈന്‍ സ്ഥിരമായി ലഹരി വിൽപ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.മകനെ എക്സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്സ് മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തൂങ്ങിമരിക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധുക്കൾ കയറ് കഴുത്തിൽനിന്ന് ഊരിമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.