ന്യൂ ഡൽഹി :രാജ്യത്തിൻറെ തലസ്ഥാനത്ത് റിക്ടർ സ്കെയിൽ 5.5 തീവ്രതയിൽ മൂന്ന് മിനിറ്റ് നീണ്ടു നിന്ന വൻ ഭൂമികുലുക്കം അനുഭവപ്പെട്ടു. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഉച്ചയ്ക്ക് ശേഷം 2.25നും 2.30നും ഇടയിലാണ് ഭൂചലനം ഉണ്ടായത്, ഡൽഹിക്ക് പുറമെ മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും ഭൂചലനും അനുഭവപ്പെട്ടു.
രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ പല സംസ്ഥാനങ്ങളിലും ഭൂമികുലുക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു.. ഭൂചലനം അധിക നേരത്തേക്ക് നീണ്ട് നിന്നെങ്കിലും . അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും അനുഭവപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.