ആലപ്പുഴ: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ.ആലപ്പുഴ നൂറനാട് സ്വദേശി 27 കാരനായ പ്രണവിനെ പോലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പ്രണവ് തടഞ്ഞു നിർത്തി.വാ പൊത്തിയശേഷം യുവതിയെ പിടിച്ചു വലിച്ചിഴച്ച് സ്വന്തം വീട്ടിലെത്തിച്ചു ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ തെറിച്ച് വീഴുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ യുവതിയെ ശരീരമാസകലം മുറിവേറ്റ നിലയിൽ അവശനിലയിൽ കണ്ടെത്തുകയും ടനെതന്നെ ആശുപതിയിൽ പ്രവേശിപ്പിക്കുകയും വിവരം നൂറനാട് പോലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവ ശേഷം ഒളിവിൽ പോയ പ്രണവിനെ വ്യാപക തിരച്ചിലിനൊടുവിൽ സാഹസികമായി പോലീസ് പിടികൂടി.ഇയാളുടെ ഉപദ്രവം ഭയന്ന് സ്വന്തം മാതാവും സഹോദരനും മാറി താമസിക്കുകയാണ് . പ്രതി ലഹരി മരുന്നിന് അടിമയാണെന്നും സംഭവ സമയം പ്രതി അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി സമ്മതിച്ചതായും പോലീസ് പറഞ്ഞു.