ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി നിർമല സീതാരാമന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.റെയിൽവേ മേഖലയ്ക്കായി 2.40 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. 2047നുള്ളിൽ അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. മത്സ്യരംഗത്തെ വികസനത്തിനായി 6000 കോടി നീക്കി വെക്കും. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും.സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും.
കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. 50 പുതിയ വിമാനത്താവളങ്ങളും ഹെലികോപ്റ്ററുകളും വരും.മൂന്ന് വർഷത്തിനുള്ളിൽ ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം യാഥാർത്ഥ്യമാക്കാൻ 15,000 കോടി മാറ്റവയ്ക്കും.ദ്രവ്യ മാലിന്യ നിർമ്മാർജനത്തിനായി മിഷൻ കർമ്മയോഗി പദ്ധതി നടപ്പിലാക്കും. ഡിജി ലോക്കറിൽ ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും സൗകര്യമൊരുക്കും.
ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും.38800 അധ്യാപികരെ നിയമിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു.ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.