ടി20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ,ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് തകർപ്പൻ ജയം

അഹമ്മദബാദ് : ടി20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ. ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ.ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിലെ ഗില്ലിന്റെ കന്നി സെഞ്ചുറി നേട്ടമാണ് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്നത്.63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളുമായി 126 റൺസെടുത്ത് പുറത്താകാതെയാണ് ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്സ്. 200 റൺസ് സ്ട്രൈക് റേറ്റിലാണ് ഗിൽ തന്റെ സെഞ്ചുറി നേടിയത്.

പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ കിവീസിനെ 168 റൺസെന്ന കൂറ്റൻ സ്കോറിനാണ് തകർത്തത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കിവീസിനെതിരെ ശുഭ്മാൻ ഗില്ലന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ 235 റൺസ് വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.235 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു.

ഇന്ത്യക്കായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാലും അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.ഡാരിൽ മിച്ചൽ പിടിച്ച് നിന്നില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ ജയം 200 റൺസിന് മുകളലായേനെ. ടി20 ഫോർമാറ്റിൽ ഏറ്റവും ഉയർന്ന് സ്കോർ നേടുന്ന താരമായി ഗിൽ. ടി20 സെഞ്ചുറി നേടുന്ന എട്ടാമത്തെ താരവും എല്ലാ ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവും കൂടിയാണ് ഗിൽ.രാഹുൽ ത്രിപാഠി 44 റൺസെടുത്ത് ഓപ്പണിങ് താരത്തിന് മികച്ച പിന്തുണ നൽകി.