കേരളത്തിലെ പെൻഷൻ പ്രായം 56, ഒരിക്കലും നീതിയുക്തമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ പെന്‍ഷൻ പ്രായം നീതിയുകത്മല്ലെന്ന് സുപ്രീംകോടതി.കേരളത്തിലെ സർക്കാർ ജീവനക്കാർ 56-ാം വയസിൽ വിരമിക്കുമെന്ന് കേട്ട് ആശ്ചര്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി.മറ്റൊരു സംസ്ഥാനത്തും 56-ാം വയസിൽ വിരമിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായം. കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകുന്നതും കുട്ടികളുടെ പഠനം ഉള്‍പ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നതും നീതിയുക്തമല്ലെന്നും ജസ്റ്റിസ് റസ്തോഗി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രൊഫെസ്സര്‍ / അസ്സോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.ബോണി നടേശനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷാണ് കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അമ്പത്തിയാറാം വയസിൽ വിരമിക്കുമെന്ന് കോടതിയിൽ പറഞ്ഞത്.

പെൻഷൻ പ്രായം ഉയർത്തുമ്പോൾ തൊഴിൽ സാധ്യതകൾ നഷ്ടമാകുമെന്നും നിരവധി ചെറുപ്പക്കാരാണ് ഒരോ വർഷവും ഉയർന്ന പഠനത്തിന് ശേഷം തൊഴിലന്വേഷകരായി മാറുന്നതെന്നും സീനിയർ അഭിഭാഷകൻ വി. ഗിരിചൂണ്ടിക്കാട്ടി.എന്നാൽ രണ്ടും സന്തുലിതമായി കൊണ്ടു പോകണമെന്ന് ജസ്റ്റിസ് റസ്തോഗി അഭിപ്രായപ്പെട്ടു.