കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്തെ ആദ്യ ട്രാൻസ് ദമ്പതികളായ പവലിനും സഹദിനും പെൺകുഞ്ഞു പിറന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 9.37നാണ് സഹദ് കുഞ്ഞിന് പെൺകുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞ് വാവ വന്നു കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും ഹെൽത്തി ആണ് സിയ എക്‌സൈറ്റഡ് ആയി പുറത്ത് കാത്തിരിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും. ദമ്പതികളുടെ സുഹൃത്തായ ആദം ഹാരി ഫേസ്ബുക്കിൽ കുറിച്ചു.
സർജറി നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.കുഞ്ഞിന് 2.92 കിലോ ഗ്രാം ഭാരമുണ്ട്.ഹൃദയമിടുപ്പ് കുറവായതിനാലും കുഞ്ഞിനാവശ്യമായ മുലപ്പാൽ ഇല്ലാത്തതിനാലും കുഞ്ഞിനെ ഇപ്പോൾ എൻഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നു അധികൃതർ വ്യക്തമാക്കി.കോഴിക്കോട് താമസമാക്കിയ ട്രാൻസ് ദമ്പതികളാണ് സിയ പവലും സഹദും.
ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കുട്ടിയെ ദത്തെടുക്കാനുള്ള നടപടികൾ ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ട് നിയമനടപടികളിൽ കുടുങ്ങിയതോടെ അതിൽനിന്നും ഇരുവരും പിന്മാറുകയായിരുന്നു. പ്രസവിക്കാം എന്ന ചിന്തയിലൂടെ സ്വന്തമായി ഒരുകുഞ്ഞു എന്ന സ്വപ്നം പൂവണിയുകയായിരുന്നു.