കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി നാപ്കിനുള്ളിൽ സ്വർണക്കട്ടികള്‍ കടത്തിയ യുവതിയെ കസ്റ്റംസ് പിടികൂടി. അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിച്ചു് ഗ്രീന്‍ചാനല്‍ വഴി പുറത്തു കടത്താന്‍ ശ്രമിക്കുകയായിരുന്നു.യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം.
ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.
വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.