വാലന്റൈൻസ്,പ്രേമ സമ്മാനം നൽകാൻ ആടിനെ മോഷ്ടിച്ചു പിടിയാലി കാമുകൻ

ചെന്നൈ: വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിൽ ആടിനെ മോഷ്ടിച്ച കാമുകനും സഹായിയും പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിയായ അരവിന്ദ് കുമാർ തന്റെ കാമുകിക്ക് പ്രണയദിന സമ്മാനം നല്‍കാനാണ് സുഹൃത്തായ മോഹനെയും കൂട്ടി ആടിനെ മോഷ്ടിച്ചത്.എന്നാൽ മോഷണം നടത്തി മടങ്ങുന്നതിന് പിന്നാലെ ഇവർ പിടിയിലായി.

സമീപ ഗ്രാമത്തിലെ കര്‍ഷകയുടെ വീട്ടില്‍ നിന്ന് ആടിനെ മോഷ്ടിക്കുകയും ആടുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ കര്‍ഷകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ പിടികൂടുകയുമായിരുന്നു.നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച ഇവരെ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിൽ കാമുകിക്ക് പ്രണയദിന സമ്മാനം നല്‍കാൻ മോഷ്ടിച്ച ആടിനെ വിറ്റ് പണം ശേഖരിക്കാനായിരുന്നു പദ്ധതിയെന്നും ഇതിന് സഹായത്തിനായിട്ടാണ് സുഹൃത്തിനെ കൂടെക്കൂട്ടിയതെന്നും യുവാക്കള്‍ സമ്മതിക്കുകയായിരുന്നു.