ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ അറസ്റ്റിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. തുടർച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴാഴ്ച രാത്രി 11.45 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് (ഇഡി) ശിവശങ്കറിന്റെ അറസ്റ്റു നടപടികളിലേക്ക് കടന്നത്. ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്കു ശേഷം ശിവശങ്കറിനെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കഴിഞ്ഞ 31 നു ശിവശങ്കർ സർവീസിൽനിന്നു വിരമിച്ചിരുന്നു.