റെക്കോർഡുകൾ തിരുത്താൻ മുഖ്യ മന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ റെക്കോർഡുകൾ നിരവധിയാണ്.ഏറ്റവുമധികം കാലം കാവൽ മുഖ്യമന്ത്രി.സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ടേമിലായി മന്ത്രിസഭകൾക്ക് നേതൃത്വം നൽകൽ.ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്നവരുടെ പട്ടികയിലും പിണറായി വിജയൻ തന്നെ.സംസ്ഥാനത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്ന നേതാവായിരുന്ന ഉമ്മൻചാണ്ടിയെ പിണറായി വിജയൻ ഇന്ന് മറികടക്കും.

ഇ കെ നായനാരും കെ കരുണാകരനും സി അച്യുതമേനോനും കഴിഞ്ഞാൽ നാലാമതു പിണറാ വിജയനാകും. 2,364 ദിവസം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന സി അച്യുതമേനോനെ കഴിഞ്ഞ വർഷം നവംബർ 14നു പിണറായി വിജയൻ പിന്നിലാക്കി റെക്കോർഡിട്ടു.ഒരു മന്ത്രിസഭാകാലത്ത് തന്നെയാണ് അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നത്, പിണറായി വിജയൻ രണ്ട് മന്ത്രിസഭാ കാലത്തായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

രാജ്യത്തെ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവുമധികം കാലം അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവായ പവൻ കുമാർ ചാമലിങ്ങാണ്.അദ്ദേഹം 24 വർഷവും 166 ദിവസവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. 23 വർഷം ബംഗാൾ ഭരിച്ച സിപിഎം നേതാവ് ജ്യോതി ബസുവാണ് രണ്ടാം സ്ഥാനത്തുള്ളത്.22 വർഷവും 349 ദിവസവും മുഖ്യമന്ത്രി ആയിരുന്ന നവീൻ പട്ട്നായിക് മൂന്നാം സ്ഥാനത്തുണ്ട്. 10 വർഷവും 355 ദിവസവുമായി 39ാം സ്ഥാനത്ത്‌ കേരളത്തിന്റെ മുഖ്യമന്ത്രി യായി ഇ കെ നായനാർ ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം 32ാമതാണ്.12 വർഷവും 227 ദിവസവുമാണ് അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മുഖ്യമന്ത്രിയാകുകയും ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയാകുകയും ചെയ്തു.