സർക്കാർ ജീവനക്കാർക്ക് വിലക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നതിന്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകൾ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റൽ മാധ്യമങ്ങളിൽ കലാപ്രവർത്തനങ്ങൾ നടത്തുന്നത്തിനുള്ള അനുമതി തേടി അഗ്നിരക്ഷാസേനയിൽ നിന്ന് അയച്ച കത്തിന്റെ മറുപടിയിലാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല. ഇന്റർനെറ്റിലോ സമൂഹ മാധ്യമത്തിലോ വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോ അപ്‍ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.