മഹാശിവരാത്രിയിൽ 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ചു; ഉജ്ജയിൻ ഗിന്നസ് റെക്കോഡിലേക്ക്

മഹാശിവരാത്രി ദിനത്തിൽ, 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജയിൻ. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 15.76 ലക്ഷം വിളക്കുകൾ കത്തിച്ച ഉത്തർപ്രദേശിലെ അയോദ്ധ്യയുടെ റെക്കോർഡാണ് ഉജ്ജയിൻ തകർത്തത്.മഹാശിവരാത്രി ദിനത്തിൽ 18,82,000 ദീപങ്ങളാണ് തെളിയിച്ചത്.18,000-ലധികം സന്നദ്ധപ്രവർത്തകരാണ് ദീപം തെളിയിച്ചത്. സ്‌കൂൾ കുട്ടികൾ മുതൽ കോളജ് വിദ്യാർത്ഥികൾ വരെ സാമൂഹിക സംഘടനകളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ദീപം തെളിയിച്ചു.ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉജ്ജയിനിലെത്തിയിരുന്നു.