‘ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് എനിക്ക് കേൾക്കണം. മെച്ചപ്പെട്ട ഒരു പാപ്പുവയ്ക്ക് വേണ്ടി തുറന്ന ചർച്ചയ്ക്ക് ഞാൻ ഒരുക്കമാണ്. ചികിത്സയും വിദ്യാഭ്യാസവും മികച്ച റോഡുകളും പാലങ്ങളും മാത്രമല്ല പാപ്പുവ ജനതയ്ക്ക് വേണ്ടത്, മറിച്ച് അവരെ കേൾക്കുക കൂടിയാണ്’, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോവി എന്നറിയപ്പെടുന്ന ജോക്കോ വിദോദോ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ഇതൊന്നും നടന്നില്ല എന്നു മാത്രമല്ല, പാപ്പുവയിലെ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുകയും സൈനികരുടെ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2014ൽ മാറ്റം കൊണ്ടുവരുമെന്നും കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ജോക്കോവി വിജയിച്ചത്. ഇന്തൊനീഷ്യയിൽ നിന്നാണ് ഇന്ത്യ അടുത്തിടെ ജി–20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഏറെ ദശകങ്ങളായി സംഘർഷ മേഖലയാണ് ഏഷ്യ–പസിഫിക് ദ്വീപസമഹങ്ങളിൽപ്പെട്ട പാപ്പുവ മേഖല. ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ മേഖലയിൽ വിഘടനവാദി സംഘടനകൾ ന്യൂസീലൻഡ് പൗരനായ ഒരു പൈലറ്റിനെ ബന്ദിയാക്കിയിരിക്കുന്നു എന്നതാണ് ഇവിെട നിന്നുള്ള ഏറ്റവും പുതിയ വാർത്ത.
Sign in
Sign in
Recover your password.
A password will be e-mailed to you.