തൃശൂര് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരുക്ക്

പട്ടിക്കാട്(തൃശൂർ)∙ മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു കൊച്ചി സ്വദേശി മരിച്ചു. 5 പേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. .

ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണു പട്ടിക്കാട് മേൽപാതയിലെ ഡിവൈഡറിലിടിച്ചു മറിയഞ്ഞത്. പല തവണ മറിഞ്ഞ കാർ പൂർണമായും തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി