വിവാഹേതര ബന്ധത്തിന് തടസ്സമായ ഭർത്താവിന്റേയും ഭർതൃമാതാവിന്റേയും മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ഫ്രിഡ്‌ജിൽ

ഗുവാഹത്തി: തന്റെ വിവാഹേതര ബന്ധത്തിന് ഭർത്താവും ഭർതൃമാതാവും തടസമാകുമെന്ന് കരുതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു വന്ദന കാലിറ്റയെന്ന  യുവതി. അസമിലെ ഗുവാഹട്ടിക്ക് സമീപം നൂൻമാതിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.

7 മാസം മുൻപ് നടന്ന ക്രൂരമായ കൊലപാതകം പുറത്ത് അറിയുന്നത് തിങ്കളാഴ്ചയാണ്.വന്ദനയുടെ ഭർത്താവ് അമർജ്യോതി ദേയ്, ഭർതൃമാതാവ് ശങ്കരി ദേയ് എന്നിവരെ കൊന്ന് മൂന്ന് ദിവസത്തിന് ശേഷം വന്ദനയും കാമുകനും ചേർന്ന് മൃതദേഹം ഗുവാഹത്തിയിൽ നിന്നും 150 കിലോമീറ്ററോളം അകലെയുള്ള മേഘാലയിലെ ചിറാപുഞ്ചിയിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.

അമർജ്യോതിയേയും ശങ്കരിയേയും കാണാതായ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വന്ദന അന്വേഷണ സംഘത്തിന് മുമ്പിൽ കുറ്റസമ്മതം നടത്തി.മൃതദേഹം ഉപേക്ഷിച്ച പ്രദേശം വന്ദന തന്നെയാണ് പോലീസിന് കാണിച്ചു കൊടുത്തത്.കൊലപാതകം നടത്താനും മൃതദേഹം ഉപേക്ഷിക്കാനും വനന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധൻജിത്ത് ധേക്ക എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്.