“പഴയ ആളെയൊക്കെ ഓർക്കില്ലായിരിക്കും. എവിടെയെങ്കിലും എന്റെ പേര് പറയേണ്ടതാണ്, വിഷമമില്ല” ശങ്കർ, പൂർണിമ ജയറാം,മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ സഹസംവിധായകൻ സ്റ്റാൻലി ജോസ് മോഹൻലാലിനെ ഓർക്കുന്നു.
മോഹൻലാൽ ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. ഇത് പോലെ വെറൈറ്റി റോളുകൾ പിന്നീട് കിട്ടുമോയെന്നൊന്നും അറിയില്ലല്ലോ’ പ്രതീക്ഷിക്കാത്ത ലെവലിലോട്ട് പോയി എന്ന് അവർക്ക് തന്നെ അറിയാം. പഴയ ആളെയൊക്കെ ഓർക്കില്ലായിരിക്കും. എവിടെയെങ്കിലും എന്റെ പേര് പറയേണ്ടതാണ്, വിഷമമില്ല,മോഹൻലാൽ പഴയ ആ ബന്ധം കാണിക്കുന്നില്ല.ഡ്രെെവ് ചെയ്യാൻ പഠിപ്പിച്ച കാര്യമാെക്കെ ശങ്കർ പല അഭിമുഖങ്ങളിലും എന്റെ പേര് പറഞ്ഞിട്ടുണ്ട്.മോഹൻലാൽ ഒരിക്കലും പറഞ്ഞിട്ടില്ല’
ഞങ്ങൾക്കു കിടക്കാൻ എല്ലാ സൗകര്യവുള്ള ഹോട്ടലിലാണ് താമസം.മോഹൻലാൽ ഏതോ ചെറിയ ലോഡ്ജിലായിരുന്നു.അവർക്ക് കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ കുറവാണെന്ന് എനിക്ക് തോന്നി. എന്റെ മുറിയിൽ കട്ടിലൊഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് ലാലിനോട് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ പെട്ടിയും കിടക്കയുമെടുത്ത് അവിടെ കയറി. 22 ദിവസം ഞങ്ങൾ ആ റൂമിലുണ്ടായിരുന്നു.അന്ന് വലിയ സൗഹൃദമായിരുന്നു. അദ്ദേഹം ഓർത്തെടുത്തു.
ടൂറിസ്റ്റുകളെല്ലാം ശങ്കറിന്റെ ചുറ്റും ഓടിക്കൂടുകയായിരുന്നു. മോഹൻലാൽ അതാെക്കെ കണ്ടോണ്ട് നിൽക്കുകയാണ്. ഇതിനേക്കാൾ വലിയ ആളാവുമെന്ന് മോഹൻലാലിന് അറിയില്ലല്ലോ. എല്ലാവർക്കും റിഹേഴ്സൽ കൊടുത്തു. പൂർണിമയ്ക്ക് മലയാളം അറിയില്ല. ഹിന്ദിയും ഇംഗ്ലീഷുമേ അറിയൂ’അവരെ പഠിപ്പിച്ച് കൊടുക്കണം. ഒരു മണിക്കൂറും രണ്ട് മണിക്കൂറുമെടുത്താണ് ഒരു വാചകം പറയാൻ പൂർണിമയെ പഠിപ്പിക്കുന്നത്. ഫാസിൽ അഭിനയം കാണിച്ച് കൊടുക്കുമായിരുന്നു. വർക്കിനോടുള്ള ആത്മാർത്ഥതയാണത്. മോഹൻലാൽ വില്ലനായി കുറച്ച് സമയമേ ഉള്ളൂ’
ശങ്കറിന് പരിമിതിയുണ്ടായിരുന്നു. പിന്നെ ആ ഗ്ലാമർ കൊണ്ട് നിന്നതാണ്. പ്രായമായിട്ട് ഇപ്പോൾ ചില പടത്തിലൊക്കെ വന്നിട്ടും ജനങ്ങൾ അംഗീകരിക്കുന്നില്ല.ശങ്കർ ഒരേ ടൈപ്പായി പോയതാണ് താഴേക്ക് പോവാൻ കാരണമെന്ന് തോന്നുന്നു. ഒരേ ഹീറോയായി വന്നു.ഇന്ന് വെറൈറ്റികൾ ചെയ്യാം. അന്ന് ജനങ്ങൾ അത് അംഗീകരിക്കില്ലായിരുന്നു. വില്ലനെ വില്ലനായി കാണണം. നായകനെ നായകനായി കാണണം.ലാൽ കോമഡി നന്നായിട്ട് അന്നേ ചെയ്യുമായിരുന്നു’
‘അതൊന്നും ശങ്കറിന് സാധിക്കുമെന്ന് തോന്നുന്നില്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം തിരക്കഥയും പാട്ടുമാണ്.അന്ന് തുടക്കക്കാരനായ ഫാസിലിനേക്കാൾ സീനിയറായിരുന്നു സ്റ്റാൻലി ജോസ്.