റെയിൽവെ ട്രാക്കിൽ സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു

ന്യൂഡൽഹി: ഡൽഹി കാന്തി നഗർ ഫ്ലൈ ഓവറിന് സമീപം ഷാഹ്ദരയിൽ റെയിൽവെ ട്രാക്കിൽ നിന്ന് റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.ഡൽഹി സർവ്വകലാശാലയിലെ ഓപ്പൺ സ്കൂളിലെ ബിഎ വിദ്യാർത്ഥിയായ മോനു.(23) മൂന്നാം വർഷ ബിടെക് വിദ്യാർഥി ശർമ്മ (20) എന്നിവരാണ് മരിച്ചത്.റെയിൽവെ ട്രാക്കിൽ നിന്നും രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ പോലീസിന് ലഭിച്ചു.

ഇൻസ്റ്റാഗ്രാമിലെ ഒരു അക്കൗണ്ടിൽ താൻ വീഡിയോ ക്രിയേറ്ററാണെന്നും രണ്ടാമത്തെ അക്കൗണ്ടിൽ രാഷ്ട്രീയക്കാരനാണെന്നുമാണ് ശർമ്മ സ്വയം പരിചപ്പെടുത്തുന്നത്.മോനുവിനും ഇൻ‌സ്റ്റാഗ്രാമിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഒന്നിൽ വീഡിയോ ക്രിയേറ്ററെന്നും മറ്റൊന്നിൽ ഫോട്ടോഗ്രാഫർ എന്നുമാണ് സ്വയം പരിചപ്പെടുത്തുന്നത്.റെയിൽവെ ട്രാക്കിൽ നിന്നുള്ള നിരവധി .ഇരുവരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഞ്ചരിക്കുന്ന തീവണ്ടിയിൽന്നും ചാടുക. ട്രെയിൽ വരുന്നതിനിടയിൽ റെയിൽ ട്രാക്കിനു ചുറ്റും ഓടുക തുടങ്ങിയ സാഹസിക വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഓടുന്ന ട്രിയിനിനു മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതനിടെ നാല് യുവാക്കൾ ഗുരുഗ്രാമിൽ ദാരുണമായി മരണപ്പെട്ടിരുന്നു.