കോൺഗ്രസിന്‍റെ ജോ​ഡോ യാത്രയിൽ മിണ്ടാത്ത ​അമിത്​ ഷാമാരും ബിജെപിയും സി പി എം നെ ഭയക്കുന്നു,മുഹമ്മദ് റിയാസ്

തൃശൂർ: സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പ​ങ്കെടുക്കാൻ എത്തുകയാണ്​. സിപിഎം സംസ്ഥാനത്ത്​ നടത്തുന്ന യാത്രയെ ബിജെപി ഭയക്കുന്നുവെന്നും​ കോൺഗ്രസിന്‍റെ ജോ​ഡോ യാത്ര വന്ന്​ പോയപ്പോൾ അമിത്​ ഷാമാരും ബിജെപിയും അനങ്ങിയിട്ടില്ലെന്നും മന്ത്രി പി എ മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

മാർച്ച്‌ 4,5,6 തീയതികളിലാണ്‌ ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 5നു കൊച്ചിയിൽ എത്തുന്നു.തുടർന്നു തൃശൂരിൽ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ഇതു സൂചിപ്പിച്ചാണ് മന്ത്രി റിയാസിന്റെ പ്രസ്താവന.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി തൃശൂരിലെത്തുന്ന അമിത് ഷാ വൈകിട്ട് അഞ്ചിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും.തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.

സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കി ആർഎസ്എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടത്​ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനാണെന്നും മതേതര ഇന്ത്യയെ ഇല്ലാതാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു