എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.