തൃശൂർ: ആളൂരിൽ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും അച്ഛൻ
ബിനോയ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തി വരികയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും വല്ലാതെ അലട്ടിയിരുന്ന ബിനോയ് പേസ്‌മേക്കർ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഗത്തെ നേരിട്ടിരുന്നത്.
മരണകാരണം വ്യക്തമല്ല.രണ്ടര വയസ്സുള്ള മകൻ അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.അതിന്റെ മാനസിക വിഷമത്തിലും കൂടിയായിരുന്നു ബിനോയ്.ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആളൂർ പോലീസ് നൽകുന്ന പ്രാഥമിക വിവരം.ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടിയുണ്ട്.