കൊച്ചി പുകഞ്ഞു കൊണ്ടിരിക്കുന്നു,ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം,പുകയ്ക്കു ശമനമില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിൽ പുകയണാതെ കൊച്ചിയെ ഇന്നും ആശങ്കയിലാക്കിയിരിക്കുന്നു.അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യം ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഹെലികോപ്റ്ററുമുൾപ്പെടെയുള്ള സംവിധാനങ്ങളോടെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു.

ബ്രഹ്മപുരം തീപിടിത്തം വിവാദങ്ങൾക്കിടെ പുതിയ കളക്ടർ എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും.മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട നിലവിലുണ്ടായിരുന്ന കളക്ടർ രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സ‍ർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജില്ലാ കളക്ടര്‍ രേണു രാജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നത്.

മാർച്ച് 2ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമുള്ള പ്രൊഫഷണൽ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധിയാണ്.