15-കാരിയെ പീഡിപ്പിച്ച്‌ ഒളിവിൽ പോയ യുവതി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : വിദേശത്തുനിന്ന് നാട്ടിലെത്തിയ എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്ത. പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയില്‍ ഡിസംബര്‍ 29-ന് പോലീസ് കേസെടുത്തിരുന്നു.

സംഭവം കേസായതിന് പിന്നാലെ ഇവർ ഒളിവിൽ പോയി.സംഭവം കേസായതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. രണ്ടുദിവസം മുമ്പ് ഇവര്‍ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി ഇവരെ കയ്യോടെ പിടികൂടി. വൈദ്യപരിശോധനയ്ക്കുശേഷം ജസ്നയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.