വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ച കാമുകന് നേരെ തിളച്ചയെണ്ണയൊഴിച്ച് കാമുകി

ചെന്നൈ: വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ച്  മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ചയെണ്ണയൊഴിച്ച് യുവതി.ഈറോഡ് പെരുന്തുരൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന വർണാപുരം സ്വദേശിയായ കാർത്തിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ബന്ധു കൂടിയായ മീനാ ദേവിയെന്ന പെൺകുട്ടിയുമായി കാർത്തി ഇഷ്ടത്തിലായിരുന്നു.തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ കാമുകനായ കാർത്തി വിവാഹം ചെയ്യാൻ പോവുകയാണെന്ന് മീനാ ദേവി അറിഞ്ഞു.തന്റെ വിവാഹം ഉറപ്പിച്ചത് മീനാ ദേവി അറിഞ്ഞെന്ന് മനസിലാക്കിയ കാർത്തി ശനിയാഴ്ച യുവതിയെ കാണാൻ എത്തി.ഇരുവരും തമ്മിൽ വഴക്കായി. തർക്കത്തിനൊടുവിൽ മീനാ ദേവി കാർത്തിയുടെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

കൈയ്യിലും മുഖത്തും പൊള്ളലേറ്റ കാർത്തി നിലത്തേയ്ക്ക് വീണു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പോലീസ് മീനാ ദേവിയെ അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നൽകി കാർത്തി തന്നെ വഞ്ചിച്ചുവെന്നാണ് മീനാ ദേവിയുടെ ആരോപണം.