ലോസാഞ്ചലസ് : ഓസ്‌കറിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ.‘ ദഓസ്‌കറിന്റെ എലഫന്റ് വിസ്പറേഴ്‌സ്’. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും ആർആർആറിലെ ‘നാട്ടു നാട്ടു, എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ഇന്ത്യയെ ഓസ്‌കറിന്റെ നെറുകയിലെത്തിച്ചു.
തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമിച്ച ഡോക്യുമെന്ററിയാണ് ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’. ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഇതാദ്യമായാണ് ഓസ്‌കർ പുരസ്കാരം ലഭിക്കുന്നത്.തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രം വരയ്ക്കുന്നു.രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും കഥയാണ് ചിത്രം പറയുന്നത്.കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
എ ആർ റഹ്‌മാന്റെ ‘സ്ലം ഡോഗ് മില്യനെയറിലെ’ ജയ് ഹോയ്‌ക്കു ശേഷം വീണ്ടും ഒരു ഇന്ത്യൻ ഗാനത്തിന് പുരസ്‌കാരം ലഭിക്കുന്നത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്.എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ RRR എന്ന സിനിമയിലെ ‘നാട്ടു നാട്ടു, എന്ന ഗാനം എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിന്റെ വരികളും, രാഹുൽ സിപിലിഗഞ്ചും കാലഭൈരവയും നൽകിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും സമ്മാനിച്ച ചടുലമായ ചുവടുകളും ചേർന്നപ്പോൾ മറക്കാൻ കഴിയാത്ത അനുഭവമായി വെള്ളിത്തിരയിൽ തിളങ്ങി.