ഓസ്‌കാർ ഏറ്റുവാങ്ങിയ പ്രശസ്ത സംഗീത സംവിധായകൻ കീരവാണി വികാരഭരിതനായി

ലൊസാഞ്ചലസ് : ‘കാർപെന്ററിന്റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കറുമായി. എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്റെയും അഭിമാനമായി RRR വിജയിക്കണം, അതെന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണം’ഓസ്കർ ഏറ്റുവാങ്ങിയ കീരവാണി വികാരഭരിതനായി. RRRൽ ബ്രിട്ടീഷ് ഗവർണറെ വെല്ലുവിളിച്ച്‌ കൊണ്ട് മത്സരിച്ചു നൃത്തം ചെയ്യുന്ന രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്.

‘സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ അത് സംഭവിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്. ജൂനിയർ എൻടിആർ, ചരൺ സാർ എന്നീ രണ്ട് നായകന്മാർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ഇരുവരും നല്ല നർത്തകരാണ്. എല്ലാത്തിലുമുപരിയായി കീരവാണി സാറിന്റെ സംഗീതം,’ കൊറിയോഗ്രാഫർ പ്രേം രക്ഷിത്ത് പ്രതികരിച്ചു. സംഗീതസംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും അവാര്‍ഡ്‌ ഏറ്റുവാങ്ങാൻ വേദിയിലേക്ക് പോകുമ്പോൾ രാം ചരണും ജൂനിയർ എൻടിആറും പരസ്പരം ആലിംഗനം ചെയ്യുകയായിരുന്നു.

മികച്ച അനിമേഷൻ ചിത്രമായി ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ തിരഞ്ഞെടുക്കപ്പെട്ടു.‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനായി ജെയിംസ് ഫ്രണ്ട് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയൻ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവൽനി’ പുരസ്കാരം സ്വന്തമാക്കി.’എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്’ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടി. എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്’ എന്ന സിനിമയിലെ അഭിനയത്തിന് മിഷേൽ യോ മികച്ച നടിയും ‘ദി വെയിൽ’ എന്ന സിനിമയിലെ പ്രകടനത്തിന് ബ്രണ്ടൻ ഫ്രേസർന് മികച്ച നടനുമുള്ള ഓസ്കർ നേടി.