18 വയസ് തികഞ്ഞ ഒരാണിന് പെൺസുഹൃത്തുണ്ടാകുന്നതിൽ എന്താണ് തെറ്റ്,ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ചില പരിമിതികളുണ്ട്. തന്‍റെ മകന് 18 വയസ്സ് തികഞ്ഞു.18 വയസ് തികഞ്ഞ ഒരാണിന് പെൺസുഹൃത്തുണ്ടാകുന്നതിൽ എന്താണ് തെറ്റ്.മകൻ ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തമിഴ്‌നാട് കായിക, യുവജനകാര്യ മന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ.

വിവാദങ്ങൾ ഉയർന്നതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ എന്താണ് ചർച്ച ചെയ്തതെന്ന് പത്രക്കക്കരെ വിളിച്ചു വാർത്തയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി പറഞ്ഞു.

ജനുവരിയിലാണ് ഇൻപനിധിയുടേയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്.ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സമൂഹമാധ്യമങ്ങളിൽ വിഷയമാക്കുന്നുണ്ട്.