തിരുവനന്തപുരം: എൽഡിഎഫ് ഭരിക്കുന്ന തിരുവവനന്തപുരം പൂവ്വച്ചല്‍ പഞ്ചായത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി, സിപിഐ എന്നീ നാലു പാർട്ടിയിലുള്ള ഒൻപത് ജനപ്രതിനിധികൾ ദേശീയ ഗ്രാമീണ പദ്ധതിയിലെ പണം അടിച്ചുമാറ്റിയതായി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്.
ജോലി ചെയ്യാതെ വ്യാജരേഖകള്‍ തയാറാക്കി 1,68,422 രൂപയാണ് ഇവർ കൈക്കലാക്കിയത്. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്തെന്ന് വ്യാജരേഖകളുണ്ടാക്കി.സിപിഎം അംഗമായ വനിത 2021 ഡിസംബർ 23ന് തൊഴിലുറപ്പ് ജോലി ചെയ്തെന്നാണ് രേഖകൾ. എന്നാല്‍ അതേ ദിവസം ഉച്ചയ്ക്ക് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്തതായി മിനിറ്റ്സ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു.കോൺഗ്രസ് അംഗം 2021 നവംബർ 26ന് ഒരേ സമയം തൊഴിലുറപ്പിലും പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തു.
മുണ്ടുക്കോണം, വീരണകാവ്, പട്ടകുളം, പൂവച്ചൽ, കോവില്‍വിള, പന്നിയോട്, തോട്ടമ്പാറ, മൈലോട്ടുമുഴി, ചാമവിള വാർഡുകളിലാണ് തട്ടിപ്പ് നടന്നത്.2021 ഒക്ടോബർ ഒന്നു മുതൽ കഴിഞ്ഞ വർഷം മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ സോഷ്യല്‍ ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയ ഓംബുഡ്സ്മാന്‍ പണം തിരിച്ചടയ്ക്കാൻ ഉത്തരവിട്ടെങ്കിലും അംഗങ്ങൾ 18,000 രൂപ മാത്രമാണ് തിരിച്ചടത്.സംഭവത്തിൽ മാപ്പപേക്ഷിച്ച് തടിയൂരാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്