നാളെ വിവാഹം,ഇന്ന് മരണം ,പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

തൃശൂര്‍: നാളെ വിവാഹം നടക്കാനിരിക്കേ കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിന്‍ (അപ്പു- 26) ആണ് മരിച്ചത്.

കല്യാണത്തിനായി വീട്ടില്‍ എത്തിയ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയ നിധിൻ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.ഉടന്‍ തന്നെ ഒളരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല