ജയിലിൽ അടച്ചാലും നിശബ്ദനാക്കാനാകില്ല, പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി.രാഹുൽ ഗാന്ധി

ന്യൂഡൽഹി  : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ തുടരുമെന്ന് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്.

അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തു കൊണ്ട് അദാനിയുടെ ഷെൽ കമ്പനികൾക്ക് 20000 കോടി നൽകിയത് ആരാണ്.മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലുള്ള ബന്ധമാണിത്.അതിനു ഒരുപാട് തെളിവുകളുമുണ്ട്.ഇതിനെയാണ് ഞാൻ ചോദ്യം ചെയ്തത്.

അദാനിയുമായി സുഹൃദം പങ്കിടുന്ന ചിത്രങ്ങളും രാജ്യത്തെ എയർപോർട്ടുകൾ നിയമം മറികടന്ന് അദാനിക്ക് നൽകിയതിന്റെ രേഖകളും ഞാൻ നൽകി.ഇതിനു പിന്നലെ ബി ജെ പി എനിക്കെതിരെയുള്ള നീക്കങ്ങൾ തുടങ്ങി.പാർലമെന്റിൽ ബിജെപി എം പി മാർ എനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ടു.മറുപടി നൽകാൻ സ്പീക്കർ എനിക്ക് അനുമതി നൽകിയില്ല രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ ഇനിയും തുടരുമെന്നും ആരെയും ഭയക്കുന്നില്ലെന്നുംരാഹുല്‍ ഗാന്ധി പറഞ്ഞു.വിചാരണ കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അപ്പീൽ നല്കാൻ ആണ് കോൺഗ്രസ് തീരുമാനം.