ഫോളോവേഴ്സിനെ കൂട്ടുവാൻ എന്തും ചെയ്യും,യുവതി കൂട്ടുകാരികൾക്കൊപ്പം കള്ളുഷാപ്പിലിരുന്ന് കള്ളു കുടി വീഡിയോ

തൃശൂർ : ഇപ്പോൾ പലരും തങ്ങളുടെ ഫോളോവേഴ്സിനെ കൂട്ടുവാൻ വേണ്ടി പലതരത്തിലുള്ള വീഡിയോസും ഫോട്ടോസും ഒക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ മോശം സന്ദേശമാണ് കൊടുക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തൃശ്ശൂരിലെ ഒരു ഷാപ്പിൽ പോയിരുന്ന് കൂട്ടുകാരുമൊത്ത് കള്ളുകുടിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ ആണ്.

ഷാപ്പിലിരുന്നു കള്ളുകുടിക്കുന്ന ദൃശ്യങ്ങൾ യുവതി തന്നെയായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.ഇതിനെ തുടർന്ന് ചേർപ്പ് സ്വദേശിനിയായ അഞ്ജന എന്ന യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോകളും ഫോട്ടോകളും എടുത്തുകൊണ്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവതി അടക്കം 5 പെൺകുട്ടികൾ ചേർന്നായിരുന്നു ഷാപ്പിൽ പോയത്. കൂടാതെ അവിടെ ഭക്ഷണത്തിനോടൊപ്പം കള്ള് കുടിക്കുന്ന വീഡിയോ എടുത്താണ് യുവതി പോസ്റ്റ് ചെയ്തിരുന്നത്.യുവതി തൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെയും അതുപോലെ തന്നെ റീച്ചും വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്.യുവതിയുടെ ഇൻസ്റ്റാഗ്രാം ആതിര ആദി എന്ന ഐഡിയിൽ യുവതിക്ക് 261 K ഫോളോവേഴ്സ് ആണ് ഉള്ളത്.

നമ്മുടെ നാടിൻ്റെ പോക്ക് എങ്ങോട്ടാണ്. ഒരുപാട് പൈസയും സമ്പാദ്യവും ഉണ്ടാക്കുവാൻ വേണ്ടി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കേണ്ടതുണ്ട്.ഇത്തരക്കാർ ഇങ്ങനെ ചെയ്യുന്നത് അവർക്കുള്ള പണസമ്പാദനത്തിൻ്റെ മാർഗ്ഗം ആയിട്ടാണ്. എന്നാൽ സമൂഹത്തിലുള്ളവർ ഇത് കണ്ടുകൊണ്ട് അവിടെ പോയി ഇത് ആവർത്തിക്കുകയും ചെയ്യും. പല യൂട്യൂബേഴ്‌സും ഇത്തരം വീഡിയോകൾ എടുത്തുകൊണ്ട് അവരുടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്.

സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആയിരിക്കണം യൂട്യൂബ് ഇൻഫ്ലുവൻസേഴ്സ് അവരുടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കേണ്ടത്.