മോദി പരാമർശത്തിൽ രാഹുലിന് പട്ന കോടതിയുടെ നോട്ടിസ്; ഏപ്രിൽ 12ന് ഹാജരാകണം

പട്ന∙ മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു ബിഹാർ പട്ന കോടതിയുടെ നോട്ടിസ്. ഏപ്രിൻ 12നു ഹാജരാകണമെന്നു നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് ഹർജി സമർപ്പിച്ചത്. കേസിൽ രാഹുൽ ഗാന്ധി നേരത്തെ ജാമ്യമെടുത്തിരുന്നു.സമാനമായ കേസിൽ, സൂറത്ത് മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെയാണു കേസ് അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.