ബെംഗളൂരു: പത്തൊമ്പത് വയസ് പ്രായമുള്ള പെൺകുട്ടിയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി നാല് മണിക്കൂറോളം ഓടുന്ന കാറിൽ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു.കോറമംഗലയിൽ പുരുഷ സുഹൃത്തിനൊപ്പം പാർക്കിൽ സിഗരറ്റ് വലിചു കൊണ്ടിരുന്ന പെൺകുട്ടിയോട് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു പ്രതികളിൽ ഒരാൾ. ഇരുവരും വാക് തർക്കം ഉണ്ടായതിനു പിന്നാലെ സ്ഥലത്ത് നിന്ന് ഇയാൾ പോയി.
കൂടെ ഉണ്ടായിരുന്ന ആൺ സുഹൃത്തു സംഭവസ്ഥലത്ത് നിന്ന് പോയതിനു ശേഷം
പെൺകുട്ടി തിരിച്ച് പോകാനൊരുങ്ങുമ്പോൾ സിരഗറ്റ് വലിക്കുന്നത് ചോദ്യം ചെയ്ത വ്യക്തി മറ്റ് പ്രതികളുമായി വന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.ബലമായിട്ടു പെൺകുട്ടിയെ കാറിൽ പിടിച്ച് വലിച്ച് കയറ്റി നാല് മണിക്കൂറോളം ഹൊസൂർ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഏകദേശം പതിനൊന്ന് മണിയോടെ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയിട്ട് പുലർച്ചെ 3.30 ഓടെ അക്രമികൾ പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടു.അവശയായി നടന്നു വീട്ടിലെത്തിയ പെൺകുട്ടി അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ പ്രതികളായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നീ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. പെൺകുട്ടിയുടെ ആൺ സുഹൃത്തിന് ഇവരെയെല്ലാം അറിയാമെന്നും സംഭവം നടന്ന് ഒമ്പത് മണിക്കൂറിനുള്ളിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി.