മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല, മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് എഴുതും,ശ്രീനിവാസന്‍

മോഹൻലാൽ ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.മറാക്കാനാകാത്ത ഒരുപാട് മുഹൂർത്തങ്ങളും തന്നിട്ടുണ്ട്.എന്നാലിപ്പോൾ ജീവിതത്തിൽ അഭിനയിക്കാൻ മോഹൻലാലിനോളം ആരുമില്ലെന്നും മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് തുറന്നെഴുതുമെന്നും ശ്രീനിവാസൻ പറയുന്നു.

“മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. ,കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ്.‘മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്നാണ്.”

ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു..മുന്‍പ് പല അഭിമുഖങ്ങളിലും മോഹന്‍ലാലിന് എതിരെ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ചുംബനം ഇവര്‍ക്കിടയിലെ മഞ്ഞുരുകിയെന്നാണ് ആരാധകര്‍ കരുതിയത്.എന്നാല്‍ മോഹന്‍ലാലിനെതിരെ വീണ്ടും ശ്രീനിവാസന്‍ രംഗത്ത് വന്നതു കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.

രോഗാവസ്ഥയെ അതിജീവിച്ചതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ‘കുറുക്കന്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നായകനാകുന്നത്.