എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേർന്നു. ഉച്ചയ്ക്കായിരുന്നു പ്രഖ്യാപനം.ഡൽഹി ബിജെപി ആസ്ഥാനത്തു് കൂടിക്കാഴ്ച്ച നടക്കുന്നു.അല്പസമയത്തിനുള്ളിൽ അംഗത്വം സ്വീകരിക്കും.

മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു.അനിൽ ആന്റണിക്കെതിരെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ ആന്റണി പറഞ്ഞത്.