സൗദിയിൽ കാറപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ്:  സൗദിയിലെ റിയാദില്‍ നിന്ന് ഉംറയ്ക്കായി പോയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.ഹൈദരാബാദ്, രാജസ്ഥാന്‍ സ്വദേശികളാണ മരിച്ചത്.

ഹൈദരാബാദ് സ്വദേശി അഹ്‌മദ്‌ അബ്ദുറഷീദിന്റെ ഗര്‍ഭിണിയായ ഭാര്യ ഖന്‌സ, മകള്‍ മറിയം (3), രാജസ്ഥാന്‍ സികാര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകന്‍ അമ്മാര്‍ (4) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഹ്‌മദ് അബ്ദുറഷീദ് (27) ആശുപത്രിയില്‍ ചികിത്സയിലാണ്.

റിയാദിലെ സുവൈദിയിൽ താമസിക്കുന്ന രണ്ട് കുടുംബവും ഉംറയ്ക്കായി പുറപ്പെട്ടതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.